Connect with us

First Gear

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ഇനി ഹോണ്ട സിബി200എക്‌സും

പുതിയ സിബി200എക്‌സ് സെഗ്മെന്റ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വില്‍പ്പന കുറച്ചേക്കുമെന്നാണ് സൂചനകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ശ്രേണിയില്‍ നിരവധി മോഡലുകള്‍ ഉണ്ടെങ്കിലും റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇപ്പോള്‍ ഹോണ്ട സിബി200എക്‌സ് മോഡല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍ വളരെ കുറച്ച് താങ്ങാനാവുന്ന സാഹസിക ടൂറിംഗ് ഓപ്ഷനുകള്‍ ഇന്ന് ലഭ്യമാണ്.

പുതിയ സിബി200എക്‌സ് സെഗ്മെന്റ് ഹിമാലയന്റെ വില്‍പ്പന കുറച്ചേക്കുമെന്നാണ് സൂചനകള്‍. ഇതിന് ബജറ്റ് മോട്ടോര്‍ സൈക്കിള്‍ എന്ന പ്രത്യേകതയുണ്ട്. ഹോണ്ട സിബി200എക്‌സിന് 184 സിസി പിജിഎംഎഫ്‌ഐ എഞ്ചിനാണ് കമ്പനി നല്‍കിയിരിക്കുന്നത്. 8,500 ആര്‍പിഎമ്മില്‍ 17.2 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 16.1 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സിബി200എക്‌സ് ഡയമണ്ട് ടൈപ്പ് സ്റ്റീല്‍ ഫ്രെയിമുമായാണ് വിപണിയിലെത്തുക.

സിബി200എക്‌സ്‌ന് പൂര്‍ണ്ണമായ ഡിജിറ്റല്‍ ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍, ഒന്നിലധികം ബ്രൈറ്റ്നെസ് ക്രമീകരണ സംവിധാനം, എല്‍ഇഡി ലൈറ്റിംഗ് നിലവാരം എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. സിബി200എക്‌സില്‍ ഒരു അപ്സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫ്രണ്ട് ഫോര്‍ക്ക് സെറ്റപ്പാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ സൈക്കിളിന് 144,500 രൂപയാണ് എക്സ്ഷോറൂം വില. അതേസമയം, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍സിന് 2.05 മുതല്‍ 2.13 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പുതിയ സിബി200എക്‌സ് മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ബുക്കിംഗ് രാജ്യത്തുടനീളം ആരംഭിച്ചതായി ഹോണ്ട അറിയിച്ചു. 2000 രൂപ ടോക്കണ്‍ തുകയ്ക്കാണ് ബുക്കിംഗ് നടക്കുന്നത്.

---- facebook comment plugin here -----

Latest