Connect with us

pinarayi

ഗവര്‍ണര്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന മനുഷ്യന്‍; ആഞ്ഞടിച്ചു മുഖ്യമന്ത്രി

ചാന്‍സലര്‍ സ്ഥാനം സംഘപരിവാര്‍ കൊടുത്തതല്ലെന്ന് ഓര്‍ക്കണം

Published

|

Last Updated

ഇരിങ്ങാലക്കുട | സംസ്ഥനത്തെ ഗവര്‍ണര്‍ എന്തിനും റെഡിയായി ഇരിക്കുന്ന മനുഷ്യനാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുടയിലെ നവകേരള സദസിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനം.

വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സെനറ്റ് നിയമനങ്ങളെ പരാമര്‍ശിച്ചാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന തരത്തിലേക്കു ഗവര്‍ണര്‍ മാറുന്നു. അദ്ദേഹത്തിന് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. സര്‍വകലാശാല നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ നിയമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാന്‍സലര്‍ സ്ഥാനം സംഘപരിവാര്‍ കൊടുത്തതല്ലെന്ന് ഓര്‍ക്കണമെന്നും കേരള നിയമസഭ ഒന്നടങ്കം തീരുമാനിച്ചാണ് ചാന്‍സലാറക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെനറ്റ് അംഗങ്ങളെ നിയമിക്കുന്നതിനുള്ള പട്ടിക എവിടെ നിന്ന് ലഭിച്ചെന്നും ഇതിന് പിന്നില്‍ ആര്‍ എസ് എസ് ഇടപെടലുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

 

 

---- facebook comment plugin here -----

Latest