Connect with us

National

ജനകീയ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപിലേക്ക് സ്വകാര്യ നിക്ഷേപം ക്ഷണിച്ച് ഭരണകൂടം

Published

|

Last Updated

കവരത്തി | ദ്വീപ് വിരുദ്ധ നടപടികളില്‍ ജനകീയ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപില്‍ ടൂറിസം വികസനത്തിന് നിക്ഷേപകരെ ക്ഷണിച്ച് ഭരണകൂടം. ഓണ്‍ലൈനായി സംഘടിപ്പിച്ച നിക്ഷേപക സമ്മേളനത്തിലാണ് സ്വകാര്യ നിക്ഷേപകരെ ക്ഷണിച്ചിരിക്കുന്നത്.

മിനിക്കോയ്, സുഹേലി, കടമത് ദ്വീപുകളില്‍ ടൂറിസം നിക്ഷേപം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിച്ചത്. പദ്ധതിയില്‍ നിക്ഷേപം നടത്തുന്ന സംരംഭകര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നതാണ് നിബന്ധന. 72 വര്‍ഷത്തേക്കാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുക.

നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസം 17 വരെ സ്വകാര്യ സംരംഭകര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാനായി അപേക്ഷിക്കാം.