Connect with us

gold theft

വിവാഹത്തിനായി വാങ്ങിവെച്ച സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു

ആകെയുണ്ടായിരുന്ന പത്ത് സെന്റ് വിറ്റ് വയനാട് സ്വദേശിനി മകളുടെ വിവാഹത്തിനായി ഒരുക്കിവെച്ച സ്വര്‍ണമാണ് നഷ്ടപ്പെട്ടത്

Published

|

Last Updated

കല്‍പ്പറ്റ ‌ ഈ മാസം 25ന് വിവാഹം നടക്കാനിരിക്കുന്ന വീട്ടില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിക്കപ്പെട്ടതായി പരാതി. വയനാട് മുട്ടില്‍ മാണ്ടാടിലെ വലിയ പീടിയേക്കല്‍ പാത്തുമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. പത്തു പവനോളം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

ആകെയുണ്ടായിരുന്ന പത്ത് സെന്റ് സ്ഥനം വില്‍പ്പന നടത്തിയാണ് പാത്തുമ്മ മകല്‍ സാജിതയുടെ വിവാഹത്തിനായി സ്വര്‍ണം ഒരുക്കിവെച്ചിരുന്നത്. ഈ സ്വര്‍മാണ് നഷ്ടപ്പെട്ടത്. കല്‍പ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest