Connect with us

Kerala

വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ് ചിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

ഞായറാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിക്ക് അപകടമുണ്ടായത്.

Published

|

Last Updated

ചെങ്ങന്നൂര്‍ | വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 19കാരി മരിച്ചു. ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാര്‍ദ്ദനന്‍ പുഷ്പ ദമ്പതികളുടെ മകള്‍ പൂജയാണ് മരിച്ചത്. നൂറ്റവന്‍പാറയില്‍ വെച്ച് വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നും കാല്‍ വഴുതി വീണ പൂജയ്ക്ക്  തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് പൂജക്ക് മരണം സംഭവിച്ചത്.

നൂറ്റവന്‍പാറ കാണുന്നതിനായി സുഹൃത്തുക്കളോടൊപ്പം വന്നതായിരുന്നു പൂജ.  ഞായറാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിക്ക് അപകടമുണ്ടായത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൂജ മാവേലിക്കരയില്‍ ലാബ് ടെക്‌നിഷ്യന്‍ വിദ്യാര്‍ഥിനിയായിരുന്നു.

Latest