Connect with us

Eranakulam

കൊച്ചി-മുസിരിസ് ബിനാലേയുടെ അഞ്ചാംപതിപ്പിന് ഇന്ന് കൊടിയിറങ്ങും

എറണാകുളത്തെയും ഫോർട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും 16 വേദികളിലായി നടന്ന പ്രദർശനങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾ പങ്കെടുത്തു.

Published

|

Last Updated

കൊച്ചി |കൊച്ചി-മുസിരിസ് ബിനാലേയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്ച കൊടിയിറങ്ങും. ഡർബാർഹാൾ മൈതാനിയിൽ വൈകിട്ട് ഏഴിന് പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസ് എന്ന പരിപാടിയോടെയാണ് സമാപനം. സമാപന ദിവസമായ ഇന്ന് വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനം

ഡിസംബർ 12നാണ് മേള തുടങ്ങിയത്. എറണാകുളത്തെയും ഫോർട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും 16 വേദികളിലായി നടന്ന പ്രദർശനങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾ പങ്കെടുത്തു.

പരിസ്ഥിതിപ്രശ്‌നങ്ങൾ, സാമൂഹിക വിഷയങ്ങൾ, അഭയാർത്ഥി പ്രശ്‌നങ്ങൾ, കൊവിഡ് പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ ബിനാലേ വേദിയിൽ ചർച്ചയായി. കൊവിഡ് സാഹചര്യത്തിൽ 2020ലും 22ലും ഒഴിവാക്കിയിരുന്നതിനാൽ ഇത്തവണ തിരക്കേറെയായിരുന്നു.