Connect with us

Obituary

പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കളിക്കാനായി ടർഫിലെത്തിയപ്പോഴാണ് മരണം

Published

|

Last Updated

റാസല്‍ഖൈമ | ഫുട്ബാള്‍ കളിക്കാന്‍ തയാറെടുക്കുന്നതിനിടെ പ്രവാസി യുവാവ് ടർഫിൽ കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വടപുറം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആശിഖാണ് (24) മരിച്ചത്.

റാസല്‍ഖൈമ അല്‍ഗൈലില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ടര്‍ഫില്‍ കളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് ക്ഷീണം തോന്നിയ ആശിഖ് ഗ്രൗണ്ടിന് സമീപം ഇരുന്നു. പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ ആശിഖ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തിരികെ റാസല്‍ഖൈമയിലെത്തിയത്.

Latest