Connect with us

National

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 11,000 കടന്നു

അടുത്ത പത്ത് മുതല്‍ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം 11,109 ആയി. സജീവ കൊവിഡ് കേസുകള്‍ 49,622 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാന്‍, ഹരിയാന, ഒഡീഷ, ഛത്തിസ്ഗഡ്, കര്‍ണാടകം, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിച്ചു. അടുത്ത പത്ത് മുതല്‍ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

പനിയും അനുബന്ധ ലക്ഷണങ്ങളും ഉണ്ടാകുമ്പോള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വയം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നതിന്റെ ഫലമാകാം കേസുകളുടെ എണ്ണത്തില്‍ ഈ വര്‍ധനവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറഞ്ഞു.

 

 

 

Latest