Connect with us

Anwar fight

അന്‍വര്‍ വിരല്‍ ചൂണ്ടിയ എസ് പി സുജിത് ദാസിനെ മുഖ്യമന്ത്രി സസ്‌പെന്റ് ചെയ്തു

ഒന്നാം വിക്കറ്റ് തെറിച്ചെന്നും ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നും പി വി അന്‍വര്‍ പ്രതികരിച്ചു

Published

|

Last Updated

തിരുവനന്തപുരം | പി വി അന്‍വര്‍ എം എല്‍ എ ആരോപണം ഉന്നയിച്ച മുന്‍ പത്തനംതിട്ട എസ് പി സുജിത് ദാസിനെ മുഖ്യമന്ത്രി സസ്‌പെന്റ് ചെയ്തു. ഒന്നാം വിക്കറ്റ് തെറിച്ചെന്നും ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നും പി വി അന്‍വര്‍ പ്രതികരിച്ചു.

നിരവധി ആരോപണങ്ങളാണ് ഈ ഉദ്യോഗസ്ഥനെതിരെ അന്‍വര്‍ ഉന്നയിച്ചത്. ആരോപണം ഉയര്‍ന്ന് അഞ്ചാം നാളാണ് മുഖ്യമന്ത്രിയുടെ നടപടി. ഗുരുതര ചട്ടലംഘനം നടന്നതായി ഡി ജി പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവാദ ഫോണ്‍കോള്‍ അന്‍വര്‍ പുറത്തുവിട്ടത് എസ് പിയുടെ പുറത്തേക്കുള്ള വഴിയൊരുക്കി.

മലപ്പുറത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സിലെ മരംമുറി കേസൊതുക്കാന്‍ പി വി അന്‍വര്‍ എം എല്‍ എയെ ഫോണില്‍ വിളിച്ചതാണ് എസ് പിക്ക് തിരിച്ചടിയായത്. പോലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പോലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിന് മുന്നില്‍ ഹാജരായതിനു പിന്നാലെ പത്തനംതിട്ട എസ് പി സ്ഥാനത്ത് വി ജി വിനോദ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പി വി അന്‍വറുമായുള്ള സംഭാഷണം പോലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡി ഐജി അജിതാ ബീഗം ഡി ജി പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest