National
ചൈനയില്‍ നിന്നുള്ള ഇറക്കുമതി അധികരിച്ചുവെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍
2014-15 സാമ്പത്തിക വര്‍ഷത്തില്‍ 46.48 ബില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു ട്രേഡ് ഡെഫിസിറ്റ് എങ്കില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 71.56 ബില്യണ്‍ യു എസ് ഡോളറായി അധികരിച്ചു.

ന്യൂഡല്‍ഹി | ചൈനയില്‍ നിന്നുള്ള ഇറക്കുമതി അധികരിച്ചിട്ടേയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍. ഗാല്‍വേന്‍ അതിര്‍ത്തി പ്രശ്‌നം ഇപ്പോഴും പരിഹരിക്കപ്പെടാതെ നില്‍ക്കുമ്പോഴും ചൈനക്ക് ഗുണകരമാംവിധം കച്ചവട ബന്ധങ്ങള്‍ തുടരുകയാണ് രാജ്യം എന്നത് ശ്രദ്ധേയമാണ്.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ 46.48 ബില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു ട്രേഡ് ഡെഫിസിറ്റ് എങ്കില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 71.56 ബില്യണ്‍ യു എസ് ഡോളറായി അധികരിച്ചു.
ടി എന്‍ പ്രതാപന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേലാണ് മറുപടി നല്‍കിയത്.
---- facebook comment plugin here -----