Connect with us

Kerala

അര്‍ഹതയുള്ള പണം പോലും കേന്ദ്രം നല്‍കുന്നില്ല; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഇ പി ജയരാജന്‍

കേന്ദ്ര അവഗണനക്കെതിരെ ജനുവരിയില്‍ മുഖ്യമന്ത്രി നയിക്കുന്ന ചലോ ദില്ലി സമരം. ജില്ലകള്‍ കേന്ദ്രീകരിച്ച് സെമിനാറുകളും നടത്തും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. അര്‍ഹതയുള്ള പണം പോലും കേന്ദ്രം നല്‍കുന്നില്ല.

കേന്ദ്ര അവഗണനക്കെതിരെ ജനുവരിയില്‍ മുഖ്യമന്ത്രി നയിക്കുന്ന ചലോ ദില്ലി സമരം നടത്തും. എല്‍ ഡി എഫ് എം എല്‍ എമാരും എം പിമാരും സമരത്തില്‍ പങ്കെടുക്കും.

ജില്ലകള്‍ കേന്ദ്രീകരിച്ച് സെമിനാറുകളും നടത്തും. മന്ത്രിമാര്‍ പങ്കെടുക്കുന്ന നവകേരള സദസ്സിനിടയിലാകും സെമിനാറുകള്‍ സംഘടിപ്പിക്കുകയെന്നും ജയരാജന്‍ അറിയിച്ചു.