Kerala
വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
കൊല്ലം | മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് സംഭവം. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
ആരുടേയും പരുക്ക് ഗുരുതരമല്ല. പിന്നീട് കുടുംബം മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.കനത്ത മഴയില്‍ തെന്നി മാറി നിയന്ത്രണംവിട്ട കാര്‍ സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കില്‍ ഇടിക്കുകയൂം തുടര്‍ന്ന് അടുത്തുള്ള ഒരു പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു
---- facebook comment plugin here -----



