Kerala
തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു വീണു; അഞ്ച് പേര്‍ക്ക് ഗുരുതര പരുക്ക്
. അപകട സമയം 26 പേര്‍ ജയന്റ് വീലില്‍ ഉണ്ടായിരുന്നു
തിരുവനന്തപുരം | തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാന്‍ഡ്’ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്ക്.തമിഴ്‌നാട് സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയല്‍ (14), റോസ് (16). ശ്യാം ഡാനിയല്‍, റോസ് എന്നിവര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാര്‍ക്കിലെ ജയന്റ് വീല്‍ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചതാണ് അപകടമുണ്ടായത്. അപകട സമയം 26 പേര്‍ ജയന്റ് വീലില്‍ ഉണ്ടായിരുന്നു.ഉയര്‍ന്ന പൊങ്ങിയ സമയത്ത് വെല്‍ഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം
ഊഞ്ഞാല്‍ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയില്‍ പെട്ടും ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം നടന്നത്. പാര്‍ക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്







