Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവം; ഡി ജി പി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തി വിശദീകരണം നല്‍കി

ഇന്റലിജന്‍സ് ഐ ജി പി വിജയന്‍, ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് മുന്‍ ഡി ജി പി ഹേമചന്ദ്രന്‍ എന്നിവരും എത്തി

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഡി ജി പി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നല്‍കി.

ഇന്ന് രാവിലെയാണ് ഡി ജി പി ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തിയത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രി ഡി ജി പിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇന്റലിജന്‍സ് ഐ ജി പി വിജയന്‍, ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് മുന്‍ ഡി ജി പി ഹേമചന്ദ്രന്‍ എന്നിവരും എത്തി.

ഇന്നലെയുണ്ടായ സംഭവങ്ങള്‍ ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായി. ഇ ഡി ഉദ്യോഗസ്ഥര്‍ക്കു സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വന്നതിന്റെ പേരില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ സര്‍ക്കാറിന് ആശങ്കയുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രി വിശദീകരിച്ചത്. ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതില്‍ കേന്ദ്ര സര്‍ക്കാറും ഗവര്‍ണറും വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടി നല്‍കാന്‍ ആഭ്യന്തര വകുപ്പിന് ബാധ്യതയുണ്ട്.

ആഭ്യന്തര മന്ത്രിക്ക് പോലീസില്‍ നിയന്ത്രണമില്ലെന്ന അഭിപ്രായവും ശക്തിപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ഇടതു സര്‍ക്കാറിന്റെ സ്വാധീനമാണ് പോലീസില്‍ നില്‍നില്‍ക്കുന്നതെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോലീസിനെ പൊളിച്ചെഴുതും. മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്നലെത്തെ സംഭവം വീഴ്ചയാണെന്നു ആഭ്യന്തര മന്ത്രിക്ക് ബോധ്യമുണ്ട്. ഇന്നലെയും ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണില്‍ ഏറെ നേരം സംസാരിച്ചിരുന്നു.തിരുവനന്തപുരത്തെ ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചു. ഇ ഡി അന്വേഷണം നിലവിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ പലരിലേക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്ന കാര്യവും ചര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം.

 

Latest