National
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; ഇന്നലെ അറസ്റ്റ് ചെയ്തവരെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും
പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററിലെ അധ്യാപകനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്
ന്യൂഡല്‍ഹി | നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇന്നലെ അറസ്റ്റിലായ ഡോ. മനോജ് ഷിരുരെയെയും അധ്യാപകനെയും സി ബി ഐ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. ഫിസിക്‌സ് ചോദ്യപേപ്പറുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഇരുവരും ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററിലെ അധ്യാപകനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്ന് അധ്യാപകരുടെ കൂടുതല്‍ കണ്ണികളെ കണ്ടെത്തുകയാണ് അന്വേഷണസംഘം. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്നും പരിശോധനകള്‍ നടത്തുമെന്ന് സി ബി ഐ അറിയിച്ചു. കേസില്‍ ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----




