Connect with us

National

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നു;ഡി കെ ശിവകുമാര്‍ പുതിയ മുഖ്യമന്ത്രി ആകും

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതു മുതല്‍ ഇരു നേതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന അധികാര തര്‍ക്കത്തിനാണ് ഇതോടെ പരിഹാരമാവുന്നത്

Published

|

Last Updated

ബംഗളുരു | സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നു. ഡി കെ ശിവകുമാറിനു പദവി കൈമാറാനാണ് അദ്ദേഹത്തിന്റെ രാജി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതു മുതല്‍ ഇരു നേതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന അധികാര തര്‍ക്കത്തിനാണ് ഇതോടെ പരിഹാരമാവുന്നത്.

താന്‍ രാജിവെയ്ക്കുന്നതായി സിദ്ധരാമയ്യ മന്ത്രിമാരെ അറിയിച്ചു. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി. നിരവധി അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ് ഒടുവില്‍ രാജി പ്രഖ്യാപനം. ഇന്ന് രാവിലെ മറ്റ് മന്ത്രിമാരെ അദ്ദേഹം പ്രാതലിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കാവേരിയിലായിരുന്നു പ്രഭാതഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിമാരെ അഭിസംബോധന ചെയ്ത് താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചത്.

ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ പദവി ഒഴിയുമ്പോള്‍ തന്റെ പക്ഷക്കാര്‍ക്കായി ഉപമുഖ്യമന്ത്രി പദവി അടക്കമുള്ള നിര്‍ദ്ദേശം സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഡി കെ ശിവകുമാര്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും വാര്‍ത്തകളുണ്ട്.

 

---- facebook comment plugin here -----

Latest