Connect with us

First Gear

ഏറ്റവും കൂടുതൽ വിറ്റ എംപിവി ഇന്നോവയല്ല; അതിവൻ

ആകെ 1,90,974 എർട്ടിഗയാണ്‌ കഴിഞ്ഞവർഷം നിരത്തിലിറങ്ങിയത്‌.

Published

|

Last Updated

ബംഗളൂരു | ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൾട്ടി പർപ്പസ്‌ വെഹിക്കിൾ (എംപിവി) ഏതാണ്‌? പെട്ടെന്ന്‌ മനസ്സിൽ വരുന്നത്‌ ടൊയോട്ട ഇന്നോവ ആയിരിക്കും അല്ലേ. എന്നാൽ നിങ്ങൾക്ക്‌ തെറ്റി. 2024‐25 സാമ്പത്തികവർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്‌ മാരുതിയുടെ എർട്ടിഗയാണ്‌.

ആകെ 1,90,974 എർട്ടിഗയാണ്‌ കഴിഞ്ഞവർഷം നിരത്തിലിറങ്ങിയത്‌. ഇന്നോവയേക്കാൾ വിലക്കുറവും കൂടുതൽ മൈലേജുമാണ്‌ എർട്ടിഗയെ കൂടുതൽ സ്വീകാര്യമാക്കുന്നത്‌. 8.84 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ്‌ എർട്ടികയുടെ വില.

തൊ ട്ടുപിറകിൽ ടൊയോട്ട ഇന്നോവയുണ്ട്‌. ക്രിസ്റ്റ, ഹൈക്രോസ്‌ വേരിയന്‍റുകളിൽ 1,07,204 യൂണിറ്റ്‌ ഇന്നോവയാണ്‌ കഴിഞ്ഞ സാമ്പത്തികവർഷം വിറ്റത്‌. ഏകദേശം 20 ലക്ഷം രൂപ മുതലാണ്‌ ഇന്നോവയുടെ എക്‌സ്‌ ഷോറൂം വില ആരംഭിക്കുന്നത്‌.

മൂന്നാമതുള്ളത്‌ കിയ കാരെൻസാണ്‌. 64,609 യൂണിറ്റ്‌ കാറാണ്‌ കഴിഞ്ഞവർഷം പുറത്തിറങ്ങിയത്‌. 10.60 ലക്ഷം രൂപ മുതലാണ്‌ ഈ എംപിവിയുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്‌.മാരുതി സുസുക്കി XL6 (37,111 യൂണിറ്റ്‌), ടൊയോട്ട റൂമിയോൺ ( 21,878) എന്നിവയാണ്‌ വിൽപ്പനയിൽ തൊട്ടുപിറകിലുള്ള മറ്റ്‌ എംപിവികൾ.

Latest