Career Education
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നഹ്ദ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ സ്‌കോളര്‍ഷിപ്പുകള്‍
വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നതിനും അഡ്മിഷന്‍, ഡോക്യുമെന്റേഷന്‍ നടപടികള്‍ കൂടുതല്‍ സുതാര്യവും സൗകര്യപ്രദവുമാക്കുന്നതിനും തീരുമാനമായി.
കെയ്റോ | ഈജിപ്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളോടു കൂടി കൂടുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ അവസരങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളുമായി ഫുസ്താത്. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നതിനും അഡ്മിഷന്‍, ഡോക്യുമെന്റേഷന്‍ നടപടികള്‍ കൂടുതല്‍ സുതാര്യവും സൗകര്യപ്രദവുമാക്കുന്നതിനും തീരുമാനമായി.
നഹ്ദ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് പ്രൊഫ. അഷ്‌റഫ് ഉമറും ഫുസ്താത് സി ഇ ഒ. അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനിയും തമ്മില്‍ കെയ്റോയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന നടപടികളില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാനും തീരുമാനിച്ചു.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദിന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാമെന്നും നഹ്ദ യൂണിവേഴ്‌സിറ്റി അധികൃതര്‍ ഉറപ്പ് നല്‍കി. ഇന്ത്യയിലുടനീളം സാമൂഹിക-വിദ്യാഭ്യാസ നവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിലവില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ലോകത്തിന്റെ വിവിധ സര്‍വകലാശാലകളില്‍ സൗജന്യ വിദ്യാഭ്യാസം ലഭിച്ചുവരുന്നുണ്ട്.
Content Highlights: Nahda University in Egypt has announced medical scholarships for Indian students aspiring to pursue higher education in medicine. The opportunity offers accessible tuition fees and clinical exposure at a recognized international institution. Indian applicants meeting eligibility criteria can apply for the program to advance their medical careers.



