Connect with us

Kuwait

കുവൈത്തിലെ തൊഴില്‍ സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകള്‍; പരിശോധനക്ക് 89 അംഗ ഉദ്യോഗസ്ഥ സംഘം

തൊഴിലിടങ്ങളിലെ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിനാണിത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുന്നതിന് 89 അംഗ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിക്കൊണ്ട് നിയമത്തില്‍ ഭേദഗതി വരുത്തി. തൊഴിലിടങ്ങളിലെ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിന് വേണ്ടിയാണ് ഭേദഗതി.

മാനവ വിഭവശേഷി കാര്യാലയങ്ങളുമായും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 89 ഉദ്യോഗസ്ഥന്മാര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. പുതിയ നിയമ ഭേദഗതി പ്രകാരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സ്ഥാപനങ്ങളില്‍ പ്രവേശിക്കുവാനും പരിശോധിക്കുവാനും നടപടികള്‍ കൈക്കൊള്ളുവാനും ഈ ഉദ്യോഗസ്ഥന്മാര്‍ക്ക് അധികാരമുണ്ടായിരിക്കും. അതോടൊപ്പം നിയമലംഘനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പിടിച്ചെടുക്കുവാനും ഇവര്‍ക്ക് അധികാരം നല്‍കുന്നുണ്ട്.

ആവശ്യമായ പരിശോധനാ റിപോര്‍ട്ടുകള്‍ തയ്യാറാക്കി അവ ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറണമെന്നും നിയമ ഭേദഗതിയില്‍ പറയുന്നു.

Content Highlights: Kuwait has authorized a special 89-member team of officials to inspect monitoring cameras across workplaces. The initiative aims to track labor violations and prevent crimes efficiently across commercial and industrial establishments. Authorities have been empowered to review footage, collect evidence, and submit detailed reports to investigation divisions.

Latest