Connect with us

International

സഊദി അറേബ്യക്ക് ആകാശത്തുവെച്ച് ഇന്ധനം നിറക്കാം; സൈനിക പിന്തുണയുമായി ബ്രിട്ടന്‍

പൂര്‍ണമായും പ്രതിരോധപരമായ ദൗത്യങ്ങള്‍ക്കാണ് ഇത്.

Published

|

Last Updated

ലണ്ടന്‍ | യമനിലെ ഹൂതികളുടെ ആക്രമണങ്ങളെ നേരിടുന്നതില്‍ സഊദി അറേബ്യക്ക് സൈനിക സഹായങ്ങള്‍ നല്‍കാന്‍ ബ്രിട്ടന്‍ സമ്മതിച്ചതായി പ്രതിരോധ മന്ത്രി ലൂക്ക് പൊള്ളാര്‍ഡ്. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറക്കുന്നതിനുള്ള (air-to-air refueling) ആര്‍ എ എഫ് വോയേജര്‍ വിമാനം സൈപ്രസിലെ യു കെ താവളത്തില്‍ നിന്നും സഊദിക്ക് ലഭിക്കും. പൂര്‍ണമായും പ്രതിരോധപരമായ ദൗത്യങ്ങള്‍ക്കാണ് ഇതെന്ന്‌ ബ്രിട്ടന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ സഊദി തലസ്ഥാനമായ റിയാദിലും രാജ്യത്തിന്റെ ചെങ്കടല്‍ തീരത്തെ ഊര്‍ജ കേന്ദ്രങ്ങളിലും യെമനിലെ ഹൂത്തികള്‍ ആക്രമണ ശ്രമം നടത്തിയിരുന്നു.

സഊദി അറേബ്യ നിലവില്‍ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ബ്രിട്ടന്‍ നല്‍കുന്ന പിന്തുണ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് പൂര്‍ണമായും അനുസൃതമാണെന്നും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലേക്കുള്ള യാത്രക്കിടെ മന്ത്രി ലൂക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Content Highlights:
The UK provides military support to Saudi Arabia through advanced aerial refueling capabilities. This agreement strengthens bilateral defense ties and enhances operational readiness. The deal reflects ongoing strategic cooperation between both nations in regional defense matters.

 

---- facebook comment plugin here -----

Latest