National
വിരബാധ; ഇന്ത്യന്‍ തീരങ്ങളിലെ ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
ബ്രസീലിലെ വാർത്തകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ചൂര മീനുകളെക്കുറിച്ചുള്ള ആശങ്കകൾ വേണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വ്യക്തമാക്കി. ഇന്ത്യൻ തീരങ്ങളിൽ നിന്ന് ലഭിക്കുന്ന ചൂര മീനുകളിൽ മനുഷ്യർക്ക് ഹാനികരമായ പരാദങ്ങളുടെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അവ പൂർണ്ണമായും ഭക്ഷ്യയോഗ്യമാണെന്നും അധികൃതർ അറിയിച്ചു.
കൊച്ചി | ബ്രസീലില്‍ ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകളെ തുടര്‍ന്നുള്ള ആശങ്കകള്‍ വേണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ).
ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് സി എം എഫ് ആര്‍ ഐ വ്യക്തമാക്കി.
ഓരോ പ്രദേശത്തെയും കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങളും മറ്റ് ജീവികളുടെ സാന്നിധ്യവുമാണ് മത്സ്യങ്ങളിലെ പരാദങ്ങളുടെ സാന്നിധ്യത്തിന് കാരണമാകുന്നത്.
ഇന്ത്യന്‍ തീരങ്ങളില്‍ ലഭ്യമാകുന്ന ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ ജീവശാസ്ത്ര പഠനങ്ങളുടെ ഭാഗമായി ശാസ്ത്രജ്ഞര്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഇതില്‍ മനുഷ്യര്‍ക്ക് ഹാനികരമാകുന്ന തരത്തിലുള്ള പരാദജീവികളുടെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സി എം എഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
മത്സ്യം വേവിക്കുമ്പോള്‍ വൃത്തിയായി കഴുകി കുടലും മറ്റ് ആന്തരികാവയവങ്ങളും ഒഴിവാക്കി കഴിക്കുന്നതില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും സി എം എഫ് ആര്‍ ഐ വ്യക്തമാക്കി.
Content Highlights: CMFRI confirmed that tuna caught off Indian coasts is safe to consume, addressing worries over parasitic worms found in Brazilian tuna. Environmental factors drive such parasite presence in specific ocean regions. Proper cleaning, gut removal, and thorough cooking ensure zero health risks.





