Connect with us

International

ബാള്‍ട്ടിമോര്‍ അപകടം; പാലത്തില്‍ ഇടിച്ചു തകര്‍ന്ന കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാര്‍

22 ജീവനക്കാരാണ് 'ഡാലി' എന്ന കപ്പലില്‍ ഉണ്ടായിരുന്നത്.

Published

|

Last Updated

ബാള്‍ട്ടിമോര്‍ | അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീം പാലത്തില്‍ ഇടിച്ചു തകര്‍ന്ന ചരക്കു കപ്പലായ ഡാലിയിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് കപ്പല്‍ കമ്പനിയായ സിനെര്‍ജി. 22 ജീവനക്കാരാണ് ഡാലിയില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.

സിംഗപ്പൂര്‍ പതാകയുള്ള ഡാലി, സിനെര്‍ജി മറൈന്‍ ഗ്രൂപ്പിന്റെതാണ്. ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുമ്പോഴാണ് കപ്പല്‍ അപകടത്തില്‍ പെട്ടത്.

കപ്പലിടിച്ച് പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ പുഴയില്‍ പതിച്ചു. പറ്റാപ്‌സ്‌കോ പുഴക്കു കുറുകെയുള്ള 2.57 കിലോമീറ്റര്‍ വരുന്ന പാലമാണ് തകര്‍ന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

എട്ടുപേര്‍ വാഹനങ്ങള്‍ക്കൊപ്പം പുഴയില്‍ വീണു. ഇവരില്‍ രണ്ടുപേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പാലത്തിന്റെ വലിയ സ്പാനുകള്‍ തകര്‍ന്ന് പുഴയിലേക്കു വീഴുകയും കപ്പലിന് തീപിടിക്കുകയും ചെയ്തു.