Connect with us

Kerala

വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ പ്രതി അറസ്റ്റില്‍

അന്നാരയിലെ വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് പ്രതി കഞ്ചാവ് വില്‍പന നടത്തുന്നുണ്ടെന്ന് പ്രദേശവാസികളാണ് രഹസ്യവിവരം നല്‍കിയത്.

Published

|

Last Updated

തിരൂര്‍ | വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ പ്രതി അറസ്റ്റില്‍. താനൂര്‍ കണ്ണന്തളി പുത്തന്‍പീടിയേക്കല്‍ റംഷാദ് ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും ഒന്നര കിലോ കഞ്ചാവും 48,000 രൂപയും പോലീസ് പിടികൂടി.

അന്നാരയിലെ വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് പ്രതി കഞ്ചാവ് വില്‍പന നടത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.

ഡാന്‍സാഫ് ടീമിലെ ഉണ്ണിക്കുട്ടന്‍, ജയപ്രകാശ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ തിരൂര്‍ തഹസില്‍ദാര്‍ എസ് ഷീജയുടെ നേതൃത്വത്തിലുള്ള സംഘവും പ്രദേശത്തെത്തിയിരുന്നു.

Latest