Saudi Arabia
റമദാന്‍ 29ാം രാവ്; പ്രവാചക നഗരിയില്‍ വിപുലമായ ഒരുക്കങ്ങള്‍
മദീന | റമദാന്‍ 29-ാം രാവിലെ ഖത്മുല്‍ ഖുര്‍ആനില്‍ പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ പങ്കെടുക്കാനെത്തുന്ന ജനത്തിരക്ക് കടക്കിലെടുത്ത് ഹറം കാര്യലയ മന്ത്രാലയം വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി
ധനമന്ത്രാലയത്തിലെ കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് ഓഫീസുമായി സഹകരിച്ച് അല്‍ സലാം റോഡില്‍ നിന്ന് വരുന്നവര്‍ക്ക് മസ്ജിദുന്നബവിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി പടിഞ്ഞാറ് ഭാഗത്തേക്ക് പ്രവേശിക്കാനും , സുല്‍ത്താന റോഡില്‍ നിന്ന് വരുന്നവര്‍ക്കായി പുതിയ പടിഞ്ഞാറന്‍ സ്‌ക്വയറുകളുമായി ബന്ധിപ്പിക്കുന്ന ഒരു ഇടനാഴിയും തുറന്നു
നേരത്തെ വിശ്വാസികളുടെ കനത്ത തിരക്ക് കണക്കിലെടുത്ത് റൗളാശരീഫിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു
---- facebook comment plugin here -----





