Connect with us

experiance

ആ പുസ്തകക്കഥ

എന്തതിശയം എന്റെ പുസ്തകങ്ങളുടെ കരുതൽ. എനിക്കു നഷ്ടപ്പെട്ടത് എന്നിലേക്കുതന്നെ തിരിച്ചെത്തിച്ചിരിക്കുന്നു. പുസ്തകങ്ങൾ കീറരുത്. അത് കരയും. ആരും കാണാതെ കണ്ണീർ വാർക്കും.

Published

|

Last Updated

വീട്ടിൽ കുറേ പുസ്തക ഷെൽഫുണ്ട്. അതിലൊക്കെ പുസ്തകങ്ങളുമുണ്ട്. വായിക്കാൻ ആരും ചോദിക്കാറില്ല. വീട്ടിൽ ആരും വായിക്കാറുമില്ല. എനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ടത് പുസ്തകങ്ങളാണ്. വയസ്സാകുന്തോറും അടുപ്പം കൂടിവരുന്നത്.

ഈയിടെ ഒരു സംഭവം ഉണ്ടായി. നഗരത്തിൽ പോയപ്പോൾ വിലപ്പെട്ട രേഖകളുള്ള ബേഗ് നഷ്ടമായി. പലയിടത്തും അന്വേഷിച്ചു. പോലീസിൽ പരാതിപ്പെട്ടു. കിട്ടിയില്ല. നിരാശയോടെ വീട്ടിൽ തിരിച്ചെത്തി. വീട്ടിൽ ആരോടും പറഞ്ഞില്ല. പറഞ്ഞാൽ കുറ്റപ്പെടുത്തും. അശ്രദ്ധയെക്കുറിച്ചും അലസതയെക്കുറിച്ചും തരംതാഴ്ത്തും. രാത്രിയായി. എന്തോ ഒരസ്വസ്ഥത. പഴയ ഒരു വാരിക കൈയിൽ കിട്ടി. അതിൽ ഞാൻ തന്നെ എഴുതിയ ഒരനുഭവം. മൂത്തമ്മയുടെ മകൾ പണ്ട് കല്യാണത്തിനു പോകുമ്പോൾ അയൽപക്കത്തെ ഹജ്ജുമ്മയുടെ മാല വാങ്ങി കെട്ടി. ഇടാൻ പൊന്നില്ലെങ്കിലും പണ്ടത്തെ പെണ്ണുങ്ങൾ അങ്ങനെയാണ്. അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും ഇരവുവാങ്ങി കാതും കഴുത്തും നിറക്കും. അങ്ങനെ നിറച്ചതിൽനിന്നുമാണ് മൂത്തമ്മയുടെ മകൾക്ക് കഴുത്തിൽ കെട്ടിയ ഒരു മാല നഷ്ടമായത്. എന്നിട്ട് അത് തിരിച്ചു കിട്ടിയോ? ഇല്ല. ഒടുവിൽ ഇരിക്കുന്ന പറമ്പ് പാതി വിറ്റിട്ടാണ് മാലയുടെ കടം വീട്ടിയത്.

രാത്രി പിന്നേയും വൈകി. ഉറക്കം വരുന്നില്ല. അപ്പോഴുണ്ട് മൊബൈൽ ശബ്ദിക്കുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണ്. കാലത്ത് അതിൽ കയറിയിരുന്നു. ഡ്രൈവർ പറഞ്ഞു.
“ഓട്ടം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് ബേഗ് ശ്രദ്ധയിൽപ്പെട്ടത്. തുറക്കാൻ ഒരു പേടി. ഇപ്പോഴത്തെ ബേഗിൽ എന്താണെന്നറിയില്ലല്ലോ. കാലത്ത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാം എന്നു വിചാരിച്ചതാണ്. എന്നിട്ടും ഭാര്യ ധൈര്യം തന്നപ്പോൾ അത് തുറക്കാമെന്നായി. തുറന്നു നോക്കിയപ്പോഴാണ് ബേഗിൽ കുറേ പുസ്തകമാണെന്നറിയുന്നത്. അതിലെ നമ്പർ നോക്കിയാണ് ഞാനിപ്പോൾ വിളിക്കുന്നത്…’

എന്തതിശയം എന്റെ പുസ്തകങ്ങളുടെ കരുതൽ. എനിക്കു നഷ്ടപ്പെട്ടത് എന്നിലേക്കു തന്നെ തിരിച്ചെത്തിച്ചിരിക്കുന്നു. പുസ്തകങ്ങൾ കീറരുത്. അത് കരയും. ആരും കാണാതെ കണ്ണീർ വാർക്കും.
മറ്റൊരാൾ മറ്റൊരു കഥ ഇങ്ങനെ പറയുന്നു; ഒരിക്കൽ അയാളുടെ പണം നഷ്ടപ്പെട്ടു. അതുവെച്ചത് പുസ്തകത്തിലായതുകൊണ്ട് വേഗം തിരിച്ചു കിട്ടി. പുസ്തകം ആരും എളുപ്പം തുറന്നു നോക്കില്ലല്ലോ. പേഴ്സിനെക്കാളും പുസ്തകത്തിൽ പണം സൂക്ഷിക്കുന്ന കാലമാണ് ഇപ്പോൾ. നല്ലത്. പുസ്തകം വായിച്ചില്ലെങ്കിലും അങ്ങനെയെങ്കിലും അത് കൊണ്ടുനടക്കുന്നുണ്ടല്ലോ. സന്തോഷം.

കഥാകാരൻ

---- facebook comment plugin here -----

Latest