Connect with us

Kerala

വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം

സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരെ വെടിവച്ചുകൊല്ലണമെന്നുമായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍.

Published

|

Last Updated

തിരുവനന്തപുരം| ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ സംഘപരിവാർ സഹയാത്രികൻ  ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം. സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരെ വെടിവച്ചുകൊല്ലണമെന്നുമായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍.  വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അന്വേഷണത്തോട് സഹകരിക്കണം, സമാനമായ കുറ്റകൃത്യങ്ങളില്‍ ഇനി ഏര്‍പ്പെടരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കലാപ ആഹ്വാനമുള്‍പ്പെടെ നാലു കുറ്റങ്ങള്‍ ആണ് ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയത്.

ഞായറാഴ്ചയാണ് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് ടി ജി മോഹൻദാസിനെ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ടി ജി മോഹൻദാസിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അധിക്ഷേപ പരാമർശം നടത്തിയ വീഡിയോയും ടി ജി മോഹൻദാസിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.

കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത ടിജി മോഹൻദാസിനെ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ്  മോഹൻദാസിനെ കോടതിയിൽ ഹാജരാക്കിയത്.

വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആദ്യം പരാതി നല്‍കിയത് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആണ്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കി.

Content Highlights:
TG Mohandas was granted conditional bail in a case regarding derogatory statements against female students protesting in Delhi. Four charges including inciting riots were filed against him following a complaint by AIYF state secretary TT Jismon and several others.

 

---- facebook comment plugin here -----