Connect with us

Kerala

സിബിഎസ്ഇ തായ്‌കൊണ്ടോ സൗത്ത് സോണ്‍ മത്സരത്തിനിടെ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്

മഹാരാഷ്ട്രയില്‍വെച്ച് നടന്ന മത്സരത്തിനിടെയാണ് സംഭവം.

Published

|

Last Updated

കൊച്ചി|സിബിഎസ്ഇ തായ്‌കൊണ്ടോ സൗത്ത് സോണ്‍ മത്സരത്തില്‍ പങ്കെടുത്ത തൃശൂര്‍ പെരുമ്പിലാവ് ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. വിദ്യാര്‍ത്ഥിയുടെ തലയ്ക്കാണ് പരുക്കേറ്റത്. മഹാരാഷ്ട്രയില്‍വെച്ച് നടന്ന മത്സരത്തിനിടെയാണ് സംഭവം.

എയര്‍ ലിഫ്റ്റ് ചെയ്താണ് വിദ്യാര്‍ത്ഥിയെ കൊച്ചിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

മത്സരത്തില്‍ ഫൗള്‍ ഉണ്ടായിട്ടും റഫറി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഎസ്ഇ ചെയര്‍മാന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Content Highlights:
A Plus Two student from Perumbilavu English School in Thrissur suffered a critical head injury during a CBSE Taekwondo event in Maharashtra. He was airlifted to Aster Medcity in Kochi, where he remains on ventilator support. The family filed a complaint with the CBSE chairman alleging referee negligence.

 

---- facebook comment plugin here -----

Latest