Connect with us

Kerala

അഭിമന്യു വധക്കേസ്; പ്രതികള്‍ ഇന്നും കോടതിയില്‍ ഹാജരായില്ല

മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നത്.

Published

|

Last Updated

എറണാകുളം| മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികള്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നത്. എന്നാല്‍ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ഇതിനെ എതിര്‍ത്തു.

ഇപ്പോള്‍ മാധ്യമങ്ങളെ ഭയന്ന് ഹാജരാകാതിരിക്കുന്ന പ്രതികള്‍, വിചാരണ വേളയില്‍ നേരിട്ട് ഹാജരാകേണ്ടി വരുമ്പോള്‍ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. ഐ പി സി 323 വകുപ്പ് ചേര്‍ത്തതിന്റെ ഭാഗമായാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 16 പ്രതികളോട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ആഴ്ച്ച ഹാജരാകാന്‍ ആവശ്യപ്പെട്ടങ്കിലും പ്രതികള്‍ അന്നും എത്തിയിരുന്നില്ല. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. എന്നാല്‍ ഇന്നും പ്രതികള്‍ ഹാജരായില്ല. തുടര്‍ന്ന് വരുന്ന വ്യാഴാഴ്ച എല്ലാ പ്രതികളും നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി കര്‍ശന ഉത്തരവിട്ടു. എട്ടു വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് പ്രതികള്‍ കോടതിയില്‍ ഹാജരായതെന്ന് അഭിമന്യുവിന്റെ കുടുംബം ആരോപിച്ചു.

2018 ജൂലൈ രണ്ടിന് എസ് എഫ് ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ 30 പ്രതികളാണുള്ളത്. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 16 പേര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlights:
Accused in the Abhimanyu murder case failed to appear before the Ernakulam Sessions Court again citing media presence. Prosecution and family opposed the excuse. The court issued a strict warning ordering all 16 main accused to appear mandatorily this coming Thursday.

---- facebook comment plugin here -----

Latest