Kerala
ലൈബ്രറികളിലേക്ക് എസ് വൈ എസ് പുസ്തകങ്ങൾ നൽകുന്നു
ദേശീയ വായനാ വാരാചരണത്തിൻ്റെ ഭാഗമായാണ് പുസ്തകങ്ങൾ നൽകുന്നത്

പത്തനംതിട്ട | എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ നൽകുന്നതിൻ്റെ വിതരണോദ്ഘാടനം ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ദേശീയ വായനാ വാരാചരണത്തിൻ്റെ ഭാഗമായാണ് പുസ്തകങ്ങൾ നൽകുന്നത്.
എസ് വൈ എസ് ജില്ലാ സെക്രട്ടറി സുധീർ വഴിമുക്ക് അധ്യക്ഷത വഹിച്ചു. അഡ്വ. അദിനാൻ ഇസ്മാഈൽ, മുഹമ്മദ് അൻസർ ജൗഹരി സംബന്ധിച്ചു.
---- facebook comment plugin here -----