Kozhikode
മര്‍കസില്‍ എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു
ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പതാകയുയര്‍ത്തി.
എസ് വൈ എസ് 73-ാം സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ സി മുഹമ്മദ് ഫൈസി പതാകയുയര്‍ത്തുന്നു.
കാരന്തൂര്‍ | സമസ്ത കേരള സുന്നി യുവജന സംഘം 73-ാം സ്ഥാപകദിനം മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ ആചരിച്ചു. ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പതാകയുയര്‍ത്തി.
സമസ്തയെ ജനകീയ പ്രസ്ഥാനമാക്കുന്നതിലും പാരമ്പര്യ സമുദായത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും അഭിവൃദ്ധിപ്പെടുത്തുന്നതിലും മതപരിഷ്‌കരണ വാദത്തെ ചെറുക്കുന്നതിലും എസ് വൈ എസ് നിസ്തുലമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മുന്നേറ്റത്തിനൊപ്പം നില്‍ക്കാന്‍ എല്ലാവരും ഉത്സാഹിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി.
പരിപാടിയില്‍ മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാന്‍ പി മുഹമ്മദ് യൂസുഫ്, മര്‍കസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, വി എം റശീദ് സഖാഫി, ദുല്‍കിഫില്‍ സഖാഫി കാരന്തൂര്‍, സെന്‍ട്രല്‍ ഓഫീസ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.







