Connect with us

Health

നോമ്പു നോറ്റാല്‍ ഇരുപത് ശതമാനം വരെ ആയുസ്സ് കൂടുമെന്ന് പഠനം

വ്രതമെടുക്കുന്ന ബ്ലെഡ് പ്രഷര്‍ കൂടുതലുള്ളവര്‍ക്ക് കുറയാനുള്ള സാധ്യതയേറെയാണ്.

Published

|

Last Updated

ധാരാളം പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത് നോമ്പ് നോല്‍ക്കുന്നതിലൂടെ നമ്മുടെ ആയുസ്സ് വര്‍ധിക്കുമെന്നാണ്. ഇരുപത് ശതമാനം വരെ ആയുസ്സ് കൂട്ടാന്‍ സാധിക്കും. ഭക്ഷണത്തില്‍ ഇരുപത് ശതമാനം കലോറി കുറയ്ക്കുകയാണെങ്കില്‍ ആയുസ്സ് കൂടുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വ്രതമെടുക്കുന്നതിലൂടെ പ്രമേഹം കുറയാനുള്ള സാധ്യതയും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഹാര്‍ട്ട് അറ്റാക്ക്, വൃക്ക സംബന്ധമായ രോഗങ്ങള്‍, കരള്‍, രോഗം, മാനസികാസ്വാസ്ഥ്യങ്ങള്‍, കിഡ്‌നി സ്‌റ്റോണ്‍, സ്‌ട്രോക്ക്, കാലിലേക്കുള്ള രക്തയോട്ടക്കുറവ് ഇത്തരത്തിലുള്ള അസുഖങ്ങള്‍ കുറയ്ക്കാനും നോമ്പെടുക്കുന്നതിലൂടെ കഴിയുന്നു. വ്രതമെടുക്കുന്ന ബ്ലെഡ് പ്രഷര്‍ കൂടുതലുള്ളവര്‍ക്ക് കുറയാനുള്ള സാധ്യതയേറെയാണ്.

നോമ്പുതുറന്നശേഷം ധാരാളം വെള്ളം കുടിക്കുകയും ഇടക്കിടെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കേണ്ടത്. എണ്ണ പലഹാരങ്ങള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. കുട്ടികള്‍ക്ക് ധാരാളം വെള്ളവും ധാരാളം കലോറി അടങ്ങിയ ഭക്ഷണങ്ങളും നല്‍കേണ്ടതാണ്. ചില ആളുകള്‍ അത്താഴം കഴിക്കാതെ നോമ്പെടുക്കാറുണ്ട്. ഇത് നല്ല പ്രവണതയല്ല. അപസ്മാര രോഗികള്‍ നോമ്പെടുക്കുകയാണെങ്കില്‍ ഒരിക്കലും മരുന്നുകള്‍ ഒഴിവാക്കരുത്. അത്താഴത്തിനും നോമ്പ് തുറന്നശേഷവും നിര്‍ബന്ധമായും മരുന്നുകള്‍ കഴിക്കണം. കൃത്യമായി ഉറങ്ങാനും ശ്രദ്ധിക്കണം.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഉമ്മര്‍ കാരാടന്‍
ന്യൂറോളജിസ്റ്റ്
സീനിയര്‍ കണ്‍സള്‍ട്ടന്റ്
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്

 

---- facebook comment plugin here -----

Latest