Connect with us

kerala sahityolsav 22

സാഹിത്യോത്സവില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി മഅദിന്‍ വിദ്യാര്‍ഥികള്‍

പ്രതിഭകളെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

Published

|

Last Updated

മലപ്പുറം | എസ് എസ് എഫ് കേരള സാഹിത്യോത്സവില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി മഅദിന്‍ അക്കാദമി വിദ്യാര്‍ഥികള്‍. 16 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും 13 ഇനങ്ങളില്‍ രണ്ടാം സ്ഥാനവും 10 ഇനങ്ങളില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് മഅദിന്‍ വിദ്യാര്‍ഥികള്‍ മികവ് തെളിയിച്ചത്. 140 ഇനങ്ങളിലായി 86 മഅദിന്‍ വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്.

സിനാന്‍ തൃപ്പനച്ചി (വ്‌ളോഗ്, സൂഫീ ഗീതം), മാഹിന്‍ ബാസ് (പ്രബന്ധ രചന, അറബിക് പദ്യം ചൊല്ലല്‍), മുഹമ്മദ് ഖാസിം (ക്വിസ്), സവാദ് (റീഡിംഗ് അറബിക്), സയ്യിദ് റുഹൈല്‍ (ഹദീസ് മുസാബഖ), സല്‍മാന്‍ നെല്ലിക്കുത്ത് (സ്‌പോട്ട് മാഗസിന്‍), റാഫി കോട്ടോപാടം (പ്രബന്ധം, അറബിക്), നദീം വി ടി, ജവാദ് (നശീദ), സൈഫുദ്ദീന്‍ (മാലപ്പാട്ട്), ആസിഫ് (കവിതാ രചന), അസ്അദ്, ശാഹിം (വിപ്ലവ ഗാനം), മുനവിര്‍ (വിപ്ലവഗാനം) എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഹംദ് ഉറുദു, കവിതാ രചന, സാഹിത്യ മത്സരം, പ്രബന്ധം അറബിക്, ഖവാലി, ചിത്രരചന ജലച്ഛായം, ഇ-പോസ്റ്റര്‍, ഖസ്വീദ, അറബിക് പ്രസംഗം, ക്വിസ്, മാപ്പിളപ്പാട്ട് , കൊളാഷ് എന്നിവകളില്‍ മുബശിര്‍ പെരിന്താറ്റിരി, മുഹമ്മദ് ഖാസിം, മിസ്ഹബ്, മുഹമ്മദ് യാസീന്‍, നിശാദ്, ശഹീം സി കെ, ജസീല്‍ പി ടി, മുസ്തഫ, വാരിസ്, നസീം, ഫയാസ്, ഫാറൂഖ്, സഈദ്, ഹസൻ ബസ്വരി എന്നിവര്‍ രണ്ടാം സ്ഥാനവും കവിതാരചന, ക്വിസ്, മലയാളം പ്രസംഗം, ഇംഗ്ലീഷ് ട്രാന്‍സലേഷന്‍, സോഷ്യല്‍ ട്വീറ്റ്, സാഹിത്യമത്സരം, സ്‌റ്റോറി റൈറ്റിംഗ്, മാപ്പിളപ്പാട്ട്, ദഫ്, ഇംഗ്ലീഷ് പ്രസംഗം, കലിഗ്രഫി എന്നിവയില്‍ മുഹമ്മദ് ശഹീര്‍, സിറാജുദ്ദീൻ, മിദ്‌ലാജ് മണ്ണാര്‍ക്കാട്, സ്വാദിഖ് വി കെ, റാശിദ് പി, സിനാന്‍, അബ്ദുല്‍ ഖാദിര്‍, മുഹ്‌സിന്‍, സിനാന്‍, ആസിഫ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രതിഭകളെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

Latest