Connect with us

morocco

മൊറോക്കോയിലെ ശക്തമായ ഭൂചലനം; മരണം 300 കടന്നു

ഭൂകമ്പമാപിനിയില്‍ 6.8 തീവ്രത രേഖപ്പെടുത്തി

Published

|

Last Updated

റബാത് | മൊറോക്കോയിലെ മറകേഷ് നഗരത്തില്‍ വന്‍ ഭൂചലനം. സംഭവത്തില്‍ 300 ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഭൂകമ്പമാപിനിയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയോടെയാണുണ്ടായത്. നിരവധിപ്പേര്‍ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഉള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

അള്‍ജീരിയയിലും തുടര്‍ചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2004 ല്‍ വടക്കുകിഴക്കന്‍ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ 628 പേര്‍ മരിക്കുകയും 926 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.