National
ജമ്മുവില്‍ കയ്യേറ്റ വിരുദ്ധ സമരത്തിനിടെ കല്ലേറ്; 5 പേര്‍ അറസ്റ്റില്‍
നര്‍വാള്‍ ബൈപാസിലെ മാലിക് മാര്‍ക്കറ്റില്‍ കയ്യേറ്റ ഭൂമിയില്‍ നിര്‍മിച്ച ഒരു വാഹന ഷോറൂം പൊളിക്കുന്നതിനിടെയാണ് സംഭവം.
നര്‍വാള്‍ ബൈപാസ്| ജമ്മുവില്‍ കയ്യേറ്റ വിരുദ്ധ സമരത്തിനിടെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. നര്‍വാള്‍ ബൈപാസിലെ മാലിക് മാര്‍ക്കറ്റില്‍ കയ്യേറ്റ ഭൂമിയില്‍ നിര്‍മിച്ച ഒരു വാഹന ഷോറൂം പൊളിക്കുന്നതിനിടെയാണ് സംഭവം. കല്ലേറില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഷോറൂം ഉടമ സജാദ് അഹമ്മദ് ബെയ്ഗും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇവരെ ത്രികൂട നഗര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.







