Connect with us

Kerala

എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി ഗ്രേസ് മാര്‍ക്ക് പരിഷ്‌കരിച്ചു

അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 100 ഗ്രേസ് മാര്‍ക്ക്. ഗ്രേസ് മാര്‍ക്ക് നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തല സമിതി വരും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ കായികം, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍ എസ് എസ് വിഭാഗങ്ങളിലെ ഗ്രേസ് മാര്‍ക്ക് ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 100 ഗ്രേസ് മാര്‍ക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 90 മാര്‍ക്കാണ് നല്‍കുക. മൂന്നാം സ്ഥാനക്കാര്‍ക്ക് 90 ഉം അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 75 ഉം ഗ്രേസ് മാര്‍ക്ക് ലഭിക്കും. ദേശീയ മത്സരങ്ങളില്‍ ഒന്നം സ്ഥാനക്കാര്‍ക്ക് 50 മാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്ക് 40 ഉം മൂന്നാം സ്ഥാനക്കാര്‍ക്ക് 30 ഉം ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 25 ഉം മാര്‍ക്ക് നല്‍കും.

ഹയര്‍ സെക്കന്‍ഡറി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന് 25 ഗ്രേസ് മാര്‍ക്ക് ലഭിക്കും. രാജ്യപുരസ്‌കാര്‍, ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് എന്നിവ ലഭിക്കുന്നവര്‍ക്ക് 40 ഗ്രേസ് മാര്‍ക്ക് ലഭിക്കും. രാഷ്ട്രപതി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സില്‍ 50 മാര്‍ക്ക് ലഭിക്കും. റിപ്പബ്ലിക് ഡേ ക്യാമ്പില്‍ പങ്കെടുക്കുന്ന വളണ്ടിയേഴ്‌സിന്റെ ഗ്രേസ് മാര്‍ക്ക് 40 ആയി ഉയര്‍ത്തി. ഇത് 2022-23 അധ്യയന വര്‍ഷത്തേക്ക് മാത്രമായിരിക്കും. തുടര്‍ വര്‍ഷങ്ങളില്‍ ഗ്രേസ് മാര്‍ക്ക് നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് തീരുമാനമെടുക്കും.

 

---- facebook comment plugin here -----

Latest