Connect with us

Kozhikode

എസ് എസ് എഫ് പ്രവര്‍ത്തന ഫണ്ട് റഈസുല്‍ ഉലമ ഉദ്ഘാടനം ചെയ്തു

ഫണ്ട് ദിനം നാളെ.

Published

|

Last Updated

എസ് എസ് എഫ് പ്രവര്‍ത്തന ഫണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് | എസ് എസ് എഫ് പ്രവര്‍ത്തന ഫണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നാളെ (ഫെബ്രുവരി 20, വെള്ളി) നടക്കുന്ന പ്രവര്‍ത്തന ഫണ്ട് ദിനം വിജയിപ്പിക്കണമെന്ന് റഈസുല്‍ ഉലമ ആഹ്വാനം ചെയ്തു.

എസ് എസ് എഫ് കേരള ജനറല്‍ സെക്രട്ടറി ഡോ. ടി അബൂബക്കര്‍ ഫണ്ട് സ്വീകരിച്ചു. ജില്ല,
ഡിവിഷന്‍, സെക്ടര്‍, യൂണിറ്റ് കേന്ദ്രങ്ങളില്‍ സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ നേതാക്കള്‍ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കും. വീടുകള്‍, കവലകള്‍, പള്ളികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരണം നടത്തും. ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ഓരോ ഘടകത്തിലുമായി നടക്കും.

 

 

 

---- facebook comment plugin here -----

Latest