Connect with us

Malappuram

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി; വിദ്യാർഥി സഞ്ചാരം ആരംഭിച്ചു

സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഫ്ലാഗ് ഓഫ് ചെയ്തു. 

Published

|

Last Updated

കോട്ടക്കൽ | ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന ശീർഷകത്തിൽ ഈ മാസം 22 മുതൽ 29 വരെ കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർഥി സമ്മേളനത്തിന്റെ മുന്നോടിയായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി വിദ്യാർത്ഥി സഞ്ചാരം ആരംഭിച്ചു. മലപ്പുറം വെസ്റ്റ് ജില്ലയിലെ ഒരുലക്ഷം മനുഷ്യരിലേക്കാണ് യാത്രയിലൂടെ ഗോൾഡൻ ഫിഫ്റ്റി സന്ദേശം എത്തിക്കുന്നത്.
യാത്രയുടെ ഫ്ലാഗ് ഓഫ് കർമം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിച്ചു.
യാത്രയുടെ അനുബന്ധമായി നടക്കുന്ന പ്രവർത്തക സമ്മേളനത്തിന്റെ ഉദ്ഘാടനം താനൂർ ഡിവിഷനിലെ താനൂർ ടൌൺ സെക്ടറിൽ നടന്നു.
യാത്രയുടെ ഭാഗമായി തെരുവ് പ്രഭാഷണം, ഹ്യൂമൻ റിലെ ലഘു ലേഖ വിതരണം, പുസ്തക സഞ്ചാരം, ഗ്രാമ ജാഥ, ഇഫ്താർ സംഗമം, ഗോൾഡൻ കൗണ്ടർ, പാതിരാ വഅള്, ഐൻ ടീം റാലി, പ്രമേയ പ്രഭാഷണങ്ങൾ എന്നിവ നടക്കുന്നുണ്ട്.
  96 കേന്ദ്രങ്ങളിൽ നടക്കുന്ന പ്രവർത്തക സമ്മേളനങ്ങളിൽ ജില്ലയിലെ ഐൻ ടീം അംഗങ്ങളും പ്രവർത്തകരുമാണ് പങ്കെടുക്കുക.
നാല് സംഘങ്ങളായാണ് യാത്ര നടക്കുന്നത്. 60ലധികം സ്ഥിരാംഗങ്ങൾ യാത്രയെ അനുഗമിക്കുന്നുണ്ട്. ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്സനി, ജനറൽ സെക്രട്ടറി മുഹമ്മദ്‌ സ്വാദിഖ്‌ തെന്നല, ഫിനാൻസ് സെക്രട്ടറി ജഹ്ഫർ ഷാമിൽ ഇർഫാനി, സെക്രട്ടറി അബൂബക്കർ ടി യാത്രക്ക് നേതൃത്വം നൽകുന്നു. സെക്ടറിൽ നടക്കുന്ന പ്രവർത്തക സമ്മേളനങ്ങൾക്ക് ജില്ലാ ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും നേതൃത്വം നൽകുന്നു. ഇന്ന് 24 സെക്ടറുകളിൽ പ്രവർത്തക സമ്മേളനങ്ങൾ നടന്നു.
നാളെ തെന്നല, വാളക്കുളം, എടരിക്കോട്, പറപ്പൂർ ചെറുശോല, കോട്ടക്കൽ, കോട്ടൂർ, ചാപ്പനങ്ങാടി, പൊന്മള, ഒതുക്കുങ്ങൽ, ഇരിങ്ങല്ലൂർ, ഊരകം, വേങ്ങര, കൂരിയാട്, കുറ്റാളൂർ, കച്ചേരിപ്പടി സെക്ടറുകളിൽ പ്രവർത്തക സമ്മേളനങ്ങൾ നടക്കും. വരും ദിവസങ്ങളിൽ 56 സെക്ടറുകളിൽ പ്രവർത്തക സമേളനങ്ങൾ നടക്കും.
വിദ്യാർത്ഥി സഞ്ചാരം  തിങ്കളാഴ്ച എടപ്പാളിൽ യാത്ര അവസാനിക്കും.

Latest