Malappuram
എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി; പ്രഭാഷക പരിശീലനം ഒന്നാംഘട്ടം പൂർത്തിയായി
പരിശീലനം നേടിയവർ എണ്ണൂറിലധികം വരുന്ന സ്വീകരണ കേന്ദ്രങ്ങളിൽ പ്രഭാഷണം നടത്തും
കോട്ടക്കൽ | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ഗ്രാമ സ്വരാജ് വിദ്യാർഥി സഞ്ചാരത്തിൻ്റെ ഭാഗമായി വാക്കുകൾ വരയ്ക്കുന്ന ചിത്രം പ്രഭാഷക പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ എണ്ണൂറിലധികം വരുന്ന സ്വീകരണ കേന്ദ്രങ്ങളിൽ പ്രഭാഷണം നടത്തുന്നവർക്കുള്ള ആദ്യഘട്ട പരിശീലനമാണ് നടന്നത്.
സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുത്ത 300 പ്രഭാഷകർക്കാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ മുസ്‌ലിയാർ നേതൃത്വം നൽകി. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ഹഫീള് അഹ്സനി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല, സെക്രട്ടറിമാരായ പി ടി മുഹമ്മദ് അഫ്ളൽ, കെ മുഹമ്മദ് ജാസിർ സംസാരിച്ചു.
---- facebook comment plugin here -----



