Kerala
വാടാനപ്പള്ളിയിലെ കിറ്റ് വിവാദം; സ്ഥാപന ഉടമയെ പ്രതിയാക്കി പോലീസ് കേസെടുത്തു
വാടാനപ്പള്ളി കിറ്റ് വിവാദത്തില്‍ കേസെടുക്കക്കാന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു
തൃശൂര്‍ | വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ പോലീസ് കേസെടുത്തു. ചാമ്പ്യന്‍സ് ട്രേഡേഴ്‌സെന്ന സ്ഥാപന ഉടമ പ്രവീണ്‍ ജിത്തിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. 72542 രൂപ വില വരുന്ന ഭക്ഷ്യസാധനങ്ങളാണ് കിറ്റുകളില്‍ ഉണ്ടായിരുന്നതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
വാടാനപ്പള്ളി കിറ്റ് വിവാദത്തില്‍ കേസെടുക്കക്കാന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു നേരത്തെ പോലീസിന്റെ നിലപാട് .വാടാനപ്പള്ളിയിലെ ചാമ്പ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ബിജെപി വിതരണത്തിനായി കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം
തെരഞ്ഞെടുപ്പ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായ പി ബാബുമോന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ്.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി കിറ്റ് തയാറാക്കിയെന്നാണ് യുഡിഎഫും എല്‍ഡിഎഫും ആരോപിച്ചത്. തൃശൂര്‍ ഒളരിക്കരയില്‍ കിറ്റ് വിതരണം ചെയ്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു. ബിജെപി പ്രാദേശിക നേതാവായ രാധാകൃഷ്ണനാണ് ഈ കേസിലെ പ്രതി



