Kerala
പിടിഎ റഹീമിന്റെ ചിഹ്നം മാറ്റിപ്പറഞ്ഞ് വ്യാജ ഫോണ്‍ സന്ദേശം; പരാതി നല്‍കി എല്‍ഡിഎഫ്
ബക്കറ്റ് ചിഹ്നത്തിന് പകരം അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് പറഞ്ഞാണ് ഫോണ്‍ സന്ദേശം.
കോഴിക്കോട്| കുന്ദമംഗലം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിടിഎ റഹീമിന്റെ പേരില്‍ വ്യാജ ഫോണ്‍ സന്ദേശം എന്ന് പരാതി. ചിഹ്നം മാറ്റി പറഞ്ഞ് പിടിഎ റഹീമിന്റെ പേരില്‍ ഫോണ്‍ സന്ദേശം വരുന്നതായാണ് എല്‍ഡിഎഫിന്റെ പരാതി. സംഭവത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബക്കറ്റ് ചിഹ്നത്തിന് പകരം അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് പറഞ്ഞാണ് ഫോണ്‍ സന്ദേശം.
കുന്ദമംഗലത്ത് പിടിഎ റഹീമിലൂടെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷം വിജയിച്ചതാണ്. കഴിഞ്ഞ തവണ സീറ്റ് ലീഗിന് വിട്ടു നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയെ പൊതുസ്വതന്ത്രനായി നിര്‍ത്തിയുള്ള നീക്കവും പരാജയപ്പെടുകയായിരുന്നു. കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കുന്ദമംഗലം നിയമസഭാമണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാ പഞ്ചായത്തുകളും യുഡിഎഫിനൊപ്പമായിരുന്നു. സിപിഐഎം ശക്തികേന്ദ്രമായ ഒളവണ്ണ പഞ്ചായത്ത് മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.




