Connect with us

International

അതിര്‍ത്തിയില്‍ സംഘര്‍ഷം; ആറ് പാക് സൈനികരെ വധിച്ചതായി അഫ്ഗാന്‍

ഇരു സേനകളും രൂക്ഷമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി

Published

|

Last Updated

കാബൂള്‍ |  പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. ഏറ്റുമുട്ടലില്‍ ആറ് പാക്കിസ്ഥാന്‍ സൈനികരെ വധിച്ചതായി താലിബാന്‍ സൈന്യം അവകാശപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിലെ അതിര്‍ത്തിപ്രദേശത്ത് ഇരുസൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്.

ഇരു സേനകളും രൂക്ഷമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ ഒരു പാക് സൈനികപോസ്റ്റ് പിടിച്ചെടുത്തതായും താലിബാന്‍ അവകാശപ്പെട്ടു.

ഒരിടവേളയ്ക്കുശേഷമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്‌

---- facebook comment plugin here -----

Latest