Educational News
കേന്ദ്ര സർവീസിൽ 12,256 ഒഴിവുകൾ
ബിരുദധാരികൾക്ക് അപേക്ഷിക്കാം
കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിൽപ്പെടുന്ന തസ്തികകളിലെ 12,256 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.
വിവിധ തസ്തികകൾ
അസ്സിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ-സെൻട്രൽ കേഡർ, അസ്സിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ-സ്റ്റേറ്റ് കേഡർ, അസ്സിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ-സ്റ്റേറ്റ് കേഡർ (ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് ഡിപാർട്ട്‌മെന്റ്). പ്രായം: എല്ലാ തസ്തികക്കും 18-30. ശമ്പളം 47,600-1,51,100 രൂപ.
- അസ്സിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ (സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ്, ഇന്റലിജൻസ് ബ്യൂറോ, റെയിൽവേ, വിദേശകാര്യമന്ത്രാലയം, എ എഫ് എച്ച് ക്യൂ, ഇലക്ട്രോണിക്‌സ്- ഐ ടി/ മറ്റ് മന്ത്രാലയങ്ങൾ/ വകുപ്പുകൾ), ഇൻസ്‌പെക്ടർ ഓഫ് ഇൻകംടാക്‌സ് (സി ബി ഡി ടി), ഇൻസ്‌പെക്ടർ (സെൻട്രൽ എക്‌സൈസ്- സി ബി ഐ സി), ഇൻസ്‌പെക്ടർ- പ്രിവന്റീവ് ഓഫീസർ (സി ബി ഐ സി), ഇൻസ്പെക്ടർ- എക്സാമിനർ- (സി ബി ഐ സി), അസ്സിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ (റവന്യൂ), സബ് ഇൻസ്‌പെക്ടർ (സി ബി ഐ), ഇൻസ്‌പെക്ടർ പോസ്റ്റ്‌സ് (പോസ്റ്റ്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ), ഇൻസ്‌പെക്ടർ (സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്‌സ്).പ്രായം: അസ്സിസ്റ്റന്റ്സെക്‌ഷൻ ഓഫീസർ (സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, വിദേശകാര്യം, എ എഫ് എച്ച് ക്യു), സബ് ഇൻസ്‌പെക്ടർ (സി ബി ഐ) എന്നീ തസ്തികകളിലേക്ക് 20-30 ഉം മറ്റ് തസ്തികകളിലേക്ക് 18-30 വയസ്സും. 44,900-1,42,400 രൂപ ശന്പളം.
- അസ്സിസ്റ്റന്റ്/അസ്സിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ (വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ), എക്‌സിക്യുട്ടീവ് അസ്സിസ്റ്റന്റ്(സി ബി ഐ സി), റിസർച്ച് അസ്സിസ്റ്റന്റ്(മനുഷ്യാവകാശ കമ്മീഷൻ), ഡിവിഷനൽ അക്കൗണ്ടന്റ്(സി ആൻഡ് എ ജി), സബ് ഇൻസ്‌പെക്ടർ (എൻ ഐ എ), സബ് ഇൻസ്‌പെക്ടർ/ ജൂനിയർ ഇന്റലിജൻസ് ഓഫീസർ (നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ), ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ (സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ), സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെ സ്റ്റിഗേറ്റർ ഗ്രേഡ്- രണ്ട് (ആഭ്യന്തരം), ഓഫീസ് സൂപ്രണ്ട് (സി ബി ഡി ടി), സെക്‌ഷൻ ഹെഡ് (ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്). പ്രായം: ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ (സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ) തസ്തികയിലേക്ക് 18-32 വയസ്സ്. മറ്റ് തസ്സി കകളിലേക്ക് 18-30 വയസ്സ്. 35,400-1,12,400 ശന്പളം.
- ഓഡിറ്റർ (സി ആൻഡ് എ ജി, സി ജി ഡി എ ഓഫീസുകൾ, മറ്റ് മന്ത്രാലയങ്ങൾ/വകുപ്പുകൾ), അക്കൗണ്ടന്റ് (സി ആൻഡ് എ ജി, കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ടസ്), അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്(വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ). എല്ലാ തസ്തികകളിലേക്കും പ്രായം 18-27. ശമ്പളം 29,200-92,300 രൂപ.
പോസ്റ്റൽ അസ്സിസ്റ്റന്റ്/സോർട്ടിംഗ് അസ്സിസ്റ്റന്റ് (തപാൽ വകുപ്പ്, മിനിസ്റ്ററി ഓഫ് കമ്മ്യൂണിക്കേഷൻ), സീനിയർ- സെക്രട്ടേറിയറ്റ് അസ്സിസ്റ്റന്റ് /അപ്പർ ഡിവിഷൻ ക്ലാർക്‌സ് (വിവിധ മന്ത്രാലയങ്ങൾ), സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസ്സിസ്റ്റന്റ് (മിലിട്ടറി എൻജിനീയറിംഗ് സർവീസസ്), ടാക്‌സ് അസ്സിസ്റ്റന്റ് (സി ബി ഡി ടി/സി ബി ഐ സി), സബ് ഇൻസ്‌പെക്ടർ (സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്‌സ്). പ്രായം: എല്ലാ തസ്തികകളിലും 18-27. ശമ്പളം 25,500-81,100 രൂപ.
യോഗ്യത, പരീക്ഷ
എല്ലാ തസ്തികകളിലേക്കും അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അസ്സിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസ്സിസ്റ്റന്റ്അക്കൗണ്ട്‌സ് ഓഫീസർ (സ്റ്റേറ്റ് കേഡർ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് റീജ്യനൽ/ഒഫീഷ്യൽ ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. ഭാഷാപരിജ്ഞാനം തെളിയിക്കുന്ന സ്‌കൂൾതല സർട്ടിഫിക്കറ്റുണ്ടായിരിക്കണം.
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പന്ത്രണ്ടാംതലം പരീക്ഷക്ക് മാത്തമാറ്റിക്‌സിൽ 60 ശതമാനം മാർക്ക് നേടിയ ബിരുദധാരികളോ ബിരുദതലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചവരോ ആയിരിക്കണം.
സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്‌സ്/ഇക്കണോമിക്സ്/ഡെമോഗ്രഫി പോപ്പുലേഷൻ സ്റ്റഡീസ്/ഓപറേഷൻ റിസർച്ച്/ ഇൻഫർമേഷൻ ടെക്‌നോളജി/കന്പ്യൂട്ടർ സയൻസ്/കന്പ്യൂട്ടർ എൻജിനീയറിംഗ്/കന്പ്യൂട്ടർ ടെക്‌നോളജി/കന്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഡാറ്റാ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബിരുദമുണ്ടായിരിക്കണം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാമെങ്കിലും ഇവർ ആഗസ്റ്റ് ഒന്നിനകം ബിരുദയോഗ്യത നേടണം.
കന്പ്യൂട്ടർ അധിഷ്ഠിതമായി ടയർ- ഒന്ന്, ടയർ- രണ്ട് പരീക്ഷകൾ വഴിയാണ് തിരഞ്ഞെടുപ്പ്. ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. ഒന്നാംഘട്ട പരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി ടയർ രണ്ട് പരീക്ഷയുണ്ടാകും. ആഗസ്റ്റ്- സെപ്തംബർ മാസങ്ങളിലായി ആദ്യഘട്ട പരീക്ഷയും ഡിസംബറിൽ രണ്ടാം ഘട്ട പരീക്ഷ യും നടക്കും.
അപേക്ഷ
www.ssc.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജൂൺ 22. വിശദ വിവരങ്ങൾക്ക് www.ssc.gov.in സന്ദർശിക്കുക.
Content Highlights:
The Staff Selection Commission has released an official notification inviting applications for 12,256 vacancies under the Combined Graduate Level examination for Group B and Group C posts. Candidates holding a graduation degree from any recognized university are eligible to apply, and the selection will be purely based on computer-based Tier-I and Tier-II examinations. The salary for the advertised positions varies depending on the specific post, ranging up to 1,51,100 rupees for premier desks. Eligible candidates must complete their online application process through the official portal at www.ssc.gov.in on or before June 22.







