Educational News
337 എച്ച് എ എല്ലിൽ അപ്രന്റിസ്
ബിരുദധാരികൾക്കും ഡിപ്ലോമ/ ഐ ടി ഐക്കാർക്കും അപേക്ഷിക്കാം
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൽ 337 അപ്രന്റിസ്ഷിപ്പ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദിലെയും അമേഠിയിലെയും ഏവിയോണിക്‌സ് ഡിവിഷനുകളിലാണ് അവസരം. ബിരുദധാരികൾക്കും ഡിപ്ലോമ/ഐ ടി ഐക്കാർക്കും അപേക്ഷിക്കാം. ഒരു വർഷമാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃത സ്‌റ്റൈപെൻഡ് ലഭിക്കും.
ഐ ടി ഐ അപ്രന്റിസ്-ഹൈദരാബാദ്
ട്രേഡുകളും ഒഴിവും: ഇലക്ട്രോണിക്‌സ് മെക്കാനിക് -60, ഫിറ്റർ-60, ഇലക്ട്രീഷ്യൻ-പത്ത്, മെഷിനിസ്റ്റ്- ആറ്, ടർണർ – ആറ്, വെൽഡർ- മൂന്ന്, റഫ്രിജറേഷൻ ആൻഡ് എ സി- രണ്ട്, കോപ്പ- 40, പ്ലംബർ- രണ്ട്, പെയിന്റർ- ആറ്, ഡീസൽ മെക്കാനിക്- ഒന്ന്, മോട്ടോർ വെഹിക്കിൾ മെക്കാനിക്- ഒന്ന്, ഡ്രാഫ്റ്റ്‌സ്മാൻ- നാല് (സിവിൽ -രണ്ട്, മെക്കാനിക്കൽ-രണ്ട്), ഇലക്ട്രോപ്ലേറ്റർ- നാല്.
യോഗ്യത: ബന്ധപ്പെട്ട ട്രേഡിലുള്ള ഐ ടി ഐ (എൻ സി വി ടി). അഭിമുഖം 28, 29, ജൂൺ ഒന്ന്.
ഐ ടി ഐ അപ്രന്റിസ്- അമേഠി
ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രോണിക്‌സ് മെക്കാനിക്, ഇലക്ട്രീഷ്യൻ, പെയിന്റർ, മോട്ടോർ വെഹിക്കിൾ മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാൻ, വെൽഡർ, ഇലക്ട്രോപ്ലേറ്റർ, മെഷിനിസ്റ്റ് (ഗ്രൈൻഡർ), ഇൻസ്ട്രുമെന്റ് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എ സി, കോപ്പ, പ്ലംബർ,
യോഗ്യത: ബന്ധപ്പെട്ട ട്രേഡിലുള്ള ഐ ടി ഐ (എൻ സി വി ടി).
അപേക്ഷ: ഗൂഗിൾ ഫോം മുഖേന അയക്കണം. അവസാന തീയതി ജൂൺ മൂന്ന്.
ഡിപ്ലോമ അപ്രന്റിസ്-ഹൈദരാബാദ്
വിഷയങ്ങളും ഒഴിവും: ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്-16, മെക്കാനിക്കൽ എൻജിനീയറിംഗ്-അഞ്ച്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്- നാല്, സിവിൽ എൻജിനീയറിംഗ്- ഒന്ന്, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്- നാല്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിംഗ് ഡിപ്ലോമ.
ജൂൺ അഞ്ചിനാണ് അഭിമുഖം.
എൻജിനീയറിംഗ് ഗ്രാജ്വേറ്റ് അപ്രന്റിസ്- ഹൈദരാബാദ്
വിഷയങ്ങളും ഒഴിവുകളും: ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്- 35, മെക്കാനിക്കൽ എൻജിനീയറിംഗ്-15, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്- പത്ത്, സിവിൽ എൻജിനീയറിംഗ്- രണ്ട്, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്- നാല്, എയ്‌റോനോട്ടിക്കൽ എൻജിനീയറിംഗ്- രണ്ട്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിംഗ് ബിരുദം.
അഭിമുഖം ജൂൺ രണ്ട്, മൂന്ന്. ജനറൽ സ്ട്രീം ഗ്രാജ്വേറ്റ് അപ്രന്റിസ്-ഹൈദരാബാദ്
വിഷയങ്ങളും ഒഴിവും: ബി കോം-15, ബി എസ്‌സി (ഇലക്ട്രോണിക്‌സ്)- പത്ത്, ബി എസ്‌സി(കെമിസ്ട്രി)- രണ്ട്, ബി എസ്‌സി (കന്പ്യൂട്ടർ)- അഞ്ച്, ബി എസ്‌സി നഴ്സിംഗ്- രണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം.
അഭിമുഖം ജൂൺ നാലിന്.
അഭിമുഖ സ്ഥലം: Hindustan Aeronautics Limited, Avionics Division, Balanagar, Hyderabad.
എല്ലാ ഡിവിഷനുകളിലെയും ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.hal-india. co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Content Highlights:
Hindustan Aeronautics Limited has invited applications for 337 apprentice vacancies in its Avionics Divisions located at Hyderabad and Amethi. The training opportunity is open for degree holders, diploma candidates, and ITI pass outs for a duration of one year with a lawful stipend. Selection for the Hyderabad division will be conducted through walk-in interviews from May 28 to June 5, while the Amethi division applications must be submitted via Google Form by June 3. Interested and eligible candidates can find detailed information and guidelines on the official website at www.hal-india.co.in.







