Connect with us

Kerala

കേരളത്തിന്റെ ധനസ്ഥിതി; ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി

ജൂണ്‍ ആദ്യവാരത്തിലാണ് ധവളപത്രം പുറത്തിറക്കുക. പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിലെ പദ്ധതികള്‍ക്ക് പ്രത്യേകമായി പണം ആവശ്യപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ജൂണ്‍ ആദ്യവാരത്തിലാണ് ധവളപത്രം പുറത്തിറക്കുക.

പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിലെ പദ്ധതികള്‍ക്ക് പ്രത്യേകമായി പണം ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ വികസനത്തിന് എല്ലാ പിന്തുണയും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് കിട്ടേണ്ട പണം ഉറപ്പുവരുത്തും.

പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധി. കടമെടുപ്പിനുള്ള തടസ്സങ്ങള്‍ നീക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.