Connect with us

International

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

128 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Published

|

Last Updated

ദുബൈ| സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈ-കൊച്ചി വിമാനം റദ്ദാക്കി. ഇന്നലെ വൈകുന്നേരം 3.55ന് ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് ടഏ 5113 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. 128 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കൊച്ചിയിലേക്കുള്ള ദുബൈ വിമാനം എത്തിട്ടില്ലെന്ന കാരണം പറഞ്ഞാണ് വിമാനം വൈകിപ്പിച്ചത്. പിന്നീട് രാത്രി 11.45ന് പുറപ്പെടുമെന്ന് അറിയിച്ച് യാത്രക്കാരെ വിമാനത്തില്‍ കയറ്റി. ഈ സമയം വിമാനത്തിലെ എസി പ്രവര്‍ത്തന രഹിതമായിരുന്നു.

പിന്നീട് യാത്രക്കാര്‍ പ്രതിഷേതിച്ചതൊടെ സാങ്കേതിക തകരാറുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമാനം പുലര്‍ച്ചെ 3.30ന് തിരിച്ചിറക്കുകയും സര്‍വീസ് റദ്ദ് ചെയ്തതായി അറിയിക്കുകയും ചെയ്തു.യാത്രക്കാരെ നാലുമണിക്കൂറിലേറെയാണ് എസിയില്ലാതെ വിമാനത്തിലിരുത്തിയത്. ഇതില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുണ്ടായിരുന്നു.

എന്നാല്‍ റദ്ദ് ചെയ്ത സര്‍വീസിന് പകരം സംവിധാനം ഒരുക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. റീഫണ്ട് സംവിധാനമാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്, കൊച്ചി സര്‍വീസ് സമാനമായ രീതിയില്‍ വൈകിയിരുന്നു.

Content Highlights:
The SpiceJet flight from Dubai to Kochi was cancelled due to a technical glitch after being delayed for hours. Around 128 passengers, including women and children, were kept inside the aircraft without air conditioning. The airline offered refunds instead of arranging an alternative flight.