Kerala
കളമശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ അറ്റകുറ്റപ്പണി: വന്ദേഭാരത് തൃശൂര്‍ വരെ, ചില ട്രെയിനുകള്‍ റദ്ദാക്കി
നിരവധി ട്രെയിനുകള്‍ വൈകിയായിരിക്കും ഓടുകയെന്ന് റെയില്‍വേ
കൊച്ചി| കളമശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ സംവിധാനത്തിലെ അറ്റകുറ്റപ്പണികള്‍ കാരണം വിവിധ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ചില ട്രെയിനുകളുടെ സര്‍വീസുകള്‍ ഭാഗീകമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ വൈകിയായിരിക്കും ഓടുകയെന്നും റെയില്‍വേ അറിയിച്ചു.
ഭാഗികമായി റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍
ട്രെയിന്‍ നമ്പര്‍ 26651 – കെഎസ്ആര് ബെംഗളുരു – എറണാകുളം ജങ്ഷന് വന്ദേഭാരത് എക്സ്പ്രസ്സ്, കെ എസ് ആര് ബെംഗളുരുവില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ്സ് തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തൃശൂരും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.
ട്രെയിന്‍ നമ്പര്‍ 26652 – എറണാകുളം ജങ്ഷന് – കെ എസ് ആര് ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ്സ, എറണാകുളം ജങ്ഷനില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട വന്ദേഭാരത് എക്സ്പ്രസ്സ് തൃശൂരില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക (വൈകിട്ട് 3:20-ന്). എറണാകുളം ജങ്ഷനും തൃശൂരിനും ഇടയിലുള്ള സര്‍വീസ് റദ്ദാക്കി.
സമയം പുനഃക്രമീകരിച്ച ട്രെയിന്‍ സര്‍വീസ്
ട്രെയിന്‍ നമ്പര്‍ 12617 – എറണാകുളം ജങ്ഷന് – ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ് ഉച്ചയ്ക്ക് 13.25ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ ഒരു മണിക്കൂര്‍ 30 മിനിറ്റ് വൈകി വൈകീട്ട് 02.55ന് മാത്രമേ പുറപ്പെടുകയുള്ളൂ.
വൈകി ഓടുന്ന ട്രെയിനുകള്‍
16649 – മംഗളുരു – കന്യാകുമാരി പരശുറാം എക്സ്പ്രസ്സ്: 1 മണിക്കൂര്‍ 15 മിനിറ്റ, 16346 – തിരുവനന്തപുരം – ലോകമാന്യ തിലക് ടെര്‍മിനസ് നേത്രാവതി എക്സ്പ്രസ്സ്: 1 മണിക്കൂര്‍ 20 മിനിറ്റ്, 22642 – ഷാലിമാര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്: 50 മിനിറ്റ്, 20924 – ഗാന്ധിധാം – തിരുനെല്‍വേലി എക്സ്പ്രസ്സ്: 45 മിനിറ്റ്
19577 – തിരുനെല്‍വേലി – ജാംനഗര്‍ എക്സ്പ്രസ്സ്: 40 മിനിറ്റ, 22504 – ദിബ്രൂഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസ്സ്: 25 മിനിറ്റ്, 12201 – ലോകമാന്യ തിലക് ടെര്‍മിനസ് – തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് എക്സ്പ്രസ്സ്: 25 മിനിറ്റ, 56317 – ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍: 15 മിനിറ്റ്.
Content Highlights: Train services in Kerala face disruptions due to signal maintenance at Kalamassery station. Bengaluru-Ernakulam Vande Bharat will short-terminate at Thrissur, and Mangala Express is delayed by 1.5 hours. Several express trains including Parasuram and Netravati are running late.


