Connect with us

prathivaram story

മകൻ

അപ്പോൾ അയാളോർത്തത് ഒരു ദിവസം കിടക്കയിൽ ഉണർന്നിരുന്ന് പുറത്ത് പെയ്യുന്ന മഴയെ നിശബ്ദം നോക്കിയിരുന്ന മകനെയാണ്.

Published

|

Last Updated

മകനെ കിടത്തിയിരുന്ന ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോൾ പുറത്ത് ആരുടെയോ അടക്കി നിർത്തിയ കണ്ണുനീർ പുറത്തേക്ക് പ്രവഹിക്കും പോലെ മഴ പെയ്യുന്നുണ്ടായിരുന്നു.

അപ്പോൾ അയാളോർത്തത് ഒരു ദിവസം കിടക്കയിൽ ഉണർന്നിരുന്ന് പുറത്ത് പെയ്യുന്ന മഴയെ നിശബ്ദം നോക്കിയിരുന്ന മകനെയാണ്.

അയാളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് ഭാര്യ എന്താണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ കണ്ണുകൾ തുടച്ചുകൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും അയാളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറയുന്നുണ്ടായിരുന്നു.

---- facebook comment plugin here -----

Latest