National
23,000ത്തോളം സുരക്ഷാ സൈനികര്‍, 57 മെട്രോ സ്റ്റേഷനുകള്‍ അടച്ചിടും, ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി; 'പാറ്റകളെ' പേടിച്ച് കേന്ദ്രം
ശനിയാഴ്ച പുലര്‍ച്ചെ നാലിനും ഉച്ചയ്ക്കും ഇടയില്‍ ന്യൂഡല്‍ഹി, ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചേരേണ്ട നിരവധി ട്രെയിനുകള്‍ അതത് കേന്ദ്രങ്ങളില്‍ വെച്ച് റദ്ദാക്കി
ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി ) നടത്തുന്ന പ്രതിഷേധത്തെ മുന്‍കൂട്ടി കണ്ടാണ് നടപടി
മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും മുന്‍ പ്രതിഷേധങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. മധ്യ ഡല്‍ഹിയില്‍ ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ നിലവിലുണ്ട്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാത്രി 9 മണി മുതല്‍ 57 മെട്രോ സ്റ്റേഷനുകള്‍ അടച്ചിടും. രാജീവ് ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ന്യൂഡല്‍ഹി, മണ്ഡി ഹൗസ് തുടങ്ങിയ പ്രധാന സ്റ്റേഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ശനിയാഴ്ച പുലര്‍ച്ചെ നാലിനും ഉച്ചയ്ക്കും ഇടയില്‍ ന്യൂഡല്‍ഹി, ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചേരേണ്ട നിരവധി ട്രെയിനുകള്‍ അതത് കേന്ദ്രങ്ങളില്‍ വെച്ച് റദ്ദാക്കിയിട്ടുണ്ട്.
തലസ്ഥാനത്ത് 23,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിഷേധം നേരിടാന്‍ വിന്യസിച്ചിട്ടുള്ളത്. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിന്റെ 221 കമ്പനികളെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒക്ടോബര്‍ 8 മുതല്‍ 12 വരെ വിന്യസിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകളും ഫേസ് റെക്കോഗ്‌നേഷന്‍ സിസ്റ്റങ്ങളും വഴി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ അയല്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
Content Highlights: Strict security measures and restrictions have been imposed in New Delhi ahead of a protest at Jantar Mantar. Police denied permission and invoked Section 163, ordering the closure of 57 metro stations and cancelling several trains. Nearly 23,000 security personnel have been deployed.




