Connect with us

Kerala

ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല, വിധി ന്യായം പരിശോധിച്ച ശേഷം നടപടികള്‍ സ്വീകരിക്കും; രമേശ് ചെന്നിത്തല

ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വരുന്നെങ്കില്‍ വരട്ടെയെന്നും കോടതിയും സര്‍ക്കാരും ഇവിടെയുണ്ടെന്നും രമേശ് ചെന്നിത്തല

Published

|

Last Updated

കൊച്ചി| സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ ഇഡി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരേ അഴിമതി തടയല്‍ നിയമപ്രകാരം എഫ്ഐആര്‍ രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിധി ന്യായം പരിശോധിച്ച ശേഷം വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിധി പകര്‍പ്പിലെ കാര്യങ്ങള്‍ പരിശോധിക്കാതെ കാര്യങ്ങള്‍ പറയാന്‍ കഴിയില്ല. ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപികരിച്ചത്. അന്വേഷസംഘം നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതിയില്‍ പരാതി വന്നത്.

കേസ് എടുക്കണമെന്ന കോടതി ഉത്തരവില്‍ വിധി ന്യായം പഠിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. നിയമപോദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കോടതി മറിച്ചാണ് പറയുന്നതെങ്കില്‍ വിധിന്യായം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വരുന്നെങ്കില്‍ വരട്ടെയെന്നും കോടതിയും സര്‍ക്കാരും ഇവിടെയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ പിണറായി വിജയനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് എ ബദറുദീന്റെ നിര്‍ദേശം. ഇഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ നേരത്തെ സര്‍ക്കാര്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു തന്നെ അന്വേഷിക്കാനാണ് കോടതി നിര്‍ദേശം.

Content Highlights:
Home Minister Ramesh Chennithala stated that the High Court order directing an FIR against Pinarayi Vijayan in the CMRL-Exalogic case is not a setback. The government will take further steps after reviewing the full judgment. Justice A Badharudeen ordered the FIR based on ED reports.

 

---- facebook comment plugin here -----

Latest