Connect with us

Kerala

പ്രദേശമാകെ പുക; ബ്രഹ്മപുരത്ത് നാട്ടുകാരുടെ പ്രതിഷേധം

വീണ്ടും തീപിടുത്തമുണ്ടായതില്‍ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Published

|

Last Updated

കൊച്ചി |  ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപ്പിടുത്തമുണ്ടായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. വീണ്ടും തീപിടുത്തമുണ്ടായതില്‍ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ അധികൃതരെ ബ്രഹ്മപുരത്തേക്ക് അടുപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.

തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പുക ശക്തമായി ഉയരുന്നുണ്ട്. കരിമുഗള്‍, അമ്പലമുഗള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പുക എത്തി. അതേസമയം തീ ഇന്ന് തന്നെ പൂര്‍ണമായും അണക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടര്‍ അറിയിച്ചു.

Latest